ബ്രഹ്മപുരം തീപിടുത്തം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ

cpi
 

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിൽ നിഷ്പക്ഷ അന്വേഷണ വേണമെന്ന് സിപിഐയിൽ ആവശ്യം. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നിർവാഹ സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്. ബ്രഹ്മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ വിമർശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്.  
 
അതേസമയം, ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യം ക​ത്തി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്ന​താ​യി സോ​ണ്ട ഇ​ൻ​ഫ്ര​ടെ​ക്ക് എം​ഡി രാ​ജ്കു​മാ​ർ ചെ​ല്ല​പ്പ​ൻ​പി​ള്ള പറഞ്ഞു. മാ​ലി​ന്യം ത​ങ്ങ​ൾ ക​ത്തി​ച്ചി​ട്ടി​ല്ല. ബ്ര​ഹ്മ​പു​ര​ത്ത് ക​രാ​ർ കി​ട്ടി​യ​ത് യോ​ഗ്യ​ത​യു​ള്ള​തി​നാ​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ര​ഹ്മ​പു​ര​ത്ത് ക​രാ​ർ നേ​ടി​യ​ത് രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച​ല്ല. ക​മ്പ​നി​ക്ക് യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ക​രാ​ർ കി​ട്ടി​യ​ത്. മാ​ലി​ന്യം ത​ങ്ങ​ൾ ക​ത്തി​ച്ചി​ട്ടി​ല്ല.

500 കോ​ടി രൂ​പ പ്രൊ​ജ​ക്ട് നി​ല​നി​ൽ​ക്കു​മ്പോ​ൾ ആ​രെ​ങ്കി​ലും മാ​ലി​ന്യം ക​ത്തി​ക്കു​മോ എ​ന്നും രാ​ജ്കു​മാ​ർ ചോ​ദി​ച്ചു.