സിപിഐ നേതാവ് എ ശിവരാജന്‍ അന്തരിച്ചു

CPI leader A Sivarajan passes away
 


ആലപ്പുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.ശിവരാജന്‍ അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​യ്ക്കു​ള്ള ട്രെ​യി​ൻ യാ​ത്രാ​മ​ദ്ധ്യേ ഓ​ച്ചി​റ​യി​ൽ വെ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ഐ​ടി​യു​സി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ അ​ർ​ബ​ൻ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി, ബോ​ട്ട് ക്രൂ ​അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റാ​ണി കാ​യ​ൽ പാ​ട​ശേ​ഖ​ര പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.