സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവന; ഇ എസ് ബിജിമോളോട് വിശദീകരണം തേടും

biji
 

ഇടുക്കി: സി.പി.ഐ നേതൃത്വത്തിനെതിരായ പ്രസ്താവനയിൽ ഇ.എസ് ബിജിമോളോട് വിശദീകരണം തേടും. സി.പി.ഐ ഇടുക്കി ജില്ല കൗൺസിൽ ആണ് തീരുമാനം എടുത്തത്. പ്രസ്താവന ഏത് സാഹചര്യത്തിൽ എന്ന് വിശദീകരിക്കണം. പാർട്ടിയിൽ പുരുഷാധിപത്യം ആണെന്നും തന്നെ ജില്ല സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നുമായിരുന്നു ബിജിമോളുടെ വിമർശനം.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം. 

അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്ന് സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പറഞ്ഞു.