സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം ​​​​​​​

d

തിരുവനന്തപുരം: സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സമ്മേളനങ്ങൾ സംബന്ധിച്ച ഷെഡ്യൂൾ ചർച്ച ചെയ്യും. സിപിഐക്ക് കീഴിലെ വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനം പരിശോധിക്കുന്നതിനൊപ്പം പാർട്ടിക്ക് അനുവദിച്ച ബോർഡ് കോർപ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും തീരുമാനമെടുക്കും.

ഇന്ന് എക്സിക്യൂട്ടീവ് യോഗവും നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിലുമാണ് നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ച പാർട്ടി ദേശിയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങും മുഖ്യ അജണ്ടയാണ്.സിപിഐയുടെ 24 ആം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.അത് സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും