കൊ​ല്ല​ങ്കോ​ട് സി​പി​എം വി​ഭാ​ഗീ​യ​ത​യി​ൽ ന​ട​പ​ടി; അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേർക്ക് സസ്പെൻഷൻ

cpm
 


പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട് സി​പി​എം വി​ഭാ​ഗീ​യ​ത​യി​ല്‍ ന​ട​പ​ടി. അ​ഞ്ച് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രെ​യ​ട​ക്കം ആ​റ് പേ​രെ സ​സ്പെ​ഡ് ചെ​യ്തു. നാ​ല് വ​നി​താ അം​ഗ​ങ്ങ​ള​ട​ക്കം എ​ട്ട് പേ​ർ​ക്ക് താ​ക്കീ​ത്.

കൊടുവായൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെയാണ് നടപടി. സസ്പെൻഷൻ നടപടി നേരിട്ടവരിൽ പഞ്ചായത്ത് അംഗവും സഹകരണ ബാങ്ക് സെക്രട്ടറിയുമുണ്ട്.
 
സം​സ്ഥാ​ന​ത്ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് പ്രാ​ദേ​ശി​ക​മാ​യ വി​ഭാ​ഗീ​യ​ത ഏ​റ്റ​വും ശ​ക്ത​മെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വത്തിന്‍റെ വി​ല​യി​രു​ത്ത​ൽ.