പാലക്കാ​​ട്ടേത്​ ദയനീയ പരാജയം; സ്വരാജിന്‍റെ തോല്‍വി അപ്രതീക്ഷിതം; സി.പി.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്

cpm
 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട്​ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ​ത്​ ദ​യ​നീ​യ പ​രാ​ജ​യ​​മാ​ണെ​ന്ന്​ സി.​പി.​എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സം​സ്ഥാ​ന​ത്തൊ​​ട്ടാ​കെ ഉ​ണ്ടാ​യ ഇ​ട​തു​പ​ക്ഷ മു​ന്നേ​റ്റ​ത്തോ​ടൊ​പ്പം മു​ന്നേ​റാ​ന്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്ക്​ സാ​ധി​ച്ചി​ല്ലെ​ന്നും റിപ്പോര്‍ട്ടില്‍ പ​റ​യു​ന്നു. 

തൃപ്പുണിത്തുറ ഉള്‍പ്പെടുന്ന നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് സംഘടനാ പരിമിതികളുണ്ടായതായി കാണുന്നുവെന്നും ജില്ലാ നേതൃത്വം ഇത് കൈകാര്യം ചെയ്തതില്‍ കുറവ് സംഭവിച്ചതായും സി.പി.എം റിപ്പോര്‍ട്ട് അടിവരയിടുന്നു.

തൃപ്പുണിത്തുറ, മൂവാറ്റുപ്പുഴ ഉള്‍പ്പെടുന്ന സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടെന്നും 2015 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിയുന്നില്ലായെന്നത് പരിശോധിക്കപ്പെടണമെന്നും സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫിന് 39.31 ശതമാനവും യു.ഡി.എഫിന് 42.8 ശതമാനവും എന്‍.ഡി.എക്ക് 8.78 ശതമാനവുമാണ് ജില്ലയിലെ വോട്ടിംഗ് ശതമാനം.

ജില്ലയിലെ ട്വന്‍റി-20 സ്വാധീനത്തെയും സി.പി.എം വിമര്‍ശനവിധേയമാക്കുന്നു. ട്വന്‍റി-20 വോട്ട് പിടിച്ചതു കൊണ്ട് രണ്ട് മുന്നണികളുടെയും വോട്ട് കുറഞ്ഞതായി കാണുന്നതായും 1,45,664 വോട്ട് (7.27%) വോട്ട് ട്വന്‍റി-20 പിടിച്ചതില്‍, പാര്‍ട്ടി വോട്ടും നഷ്ടപ്പെട്ടത് ഗൗരവമായി കാണണമെന്നും സി.പി.എം പറഞ്ഞു. 

ക​ഴി​ഞ്ഞ ത​വ​ണ പാ​ല​ക്കാ​ട്​ മൂ​ന്നാം സ്ഥാ​ന​ത്ത്​ പോ​യ​തി​നെ​തു​ട​ര്‍​ന്ന്​ സം​സ്ഥാ​ന ക​മ്മി​റ്റി നേ​രി​ട്ട്​ അ​ന്വേ​ഷ​ണം ന​ട​ത്തി എം.​വി. ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ. ​ശ്രീ​ധ​ര​െന്‍റ സ്ഥാ​നാ​ര്‍​ഥി​ത്തോ​ടെ ബി.​ജെ.​പി വി​ജ​യ​ത്തി​ന്​ കൂ​ടു​ത​ല്‍ ശ്ര​മി​ച്ചു.

കോ​ണ്‍​ഗ്ര​സ്​ വോ​ട്ടി​നൊ​പ്പം പാ​ര്‍​ട്ടി​ക്ക്​ കി​ട്ടി​യി​രു​ന്ന വോ​ട്ടു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യം ക​ണ്ട്​ ആ​വ​ശ്യ​മാ​യ സം​ഘ​ട​നാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന്​ കി​ട്ടി​പ്പോ​ന്ന ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ല​ഭി​ച്ചി​ല്ല.

പാ​ല​ക്കാ​ട്​ സ്വാ​ധീ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍​പോ​ലും കു​റ​വു​ണ്ടാ​യി. അ​പ​മാ​ന​ക​ര​മാ​യ മൂ​ന്നാം സ്ഥാ​ന​മാ​ണ്​ കി​ട്ടി​യ​ത്. ബി.​ജെ.​പി വ​ലി​യ കേ​ന്ദ്രീ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ള്‍ അ​തി​ന​നു​സ​രി​ച്ച്‌​ സം​ഘ​ട​നാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ല്‍ ജി​ല്ല നേ​തൃ​ത്വ​ത്തി​ന്​ വ​ന്ന കു​റ​വും പ​രി​ശോ​ധി​ക്ക​ണം.

പിറവം മണ്ഡലത്തില്‍ കാല്‍ലക്ഷം വോട്ടിന്‍റെ കനത്ത തോല്‍വി സംഭവിക്കാനിടയായത് പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.