വിദ്യാഭ്യാസ വകുപ്പിനെതിരെ വിമർശനവുമായി സിപിഎം അംഗങ്ങൾ

education minister of kerala
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിൽ വിദ്യാഭ്യാസ വകുപ്പിനെ വിമർശിച്ച് സിപിഎം  രംഗത്ത്. ചൊവ്വാഴ്ച ചേർന്ന സിപിഎം നിയമസഭാകക്ഷി യോഗത്തിലാണ് വിമർശനം.  എപ്ലസ് കണക്കനുസരിച്ച് സീറ്റ് ഉണ്ടോ എന്ന് പരിശോധിച്ചില്ല എന്നാണ് സിപിഎം എംഎൽഎ മാർ ആരോപിക്കുന്ന വിമർശനം.കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും,  ഏപ്രിൽ ബസിന്ടെ കണക്ക് അറിയാതെയാണോ സീറ്റുകളുടെ താരതമ്യം വകുപ്പ് നടത്തിയതെന്നും യോഗത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു.  ജില്ലകളുടെആവശ്യാനുസരണം സീറ്റ് ക്രമീകരിക്കണം എന്ന ആവശ്യവും യോഗം മുന്നോട്ടുവച്ചു.