'ആസൂത്രിതമായ അക്രമസമരം'; സംഘർഷമുണ്ടാക്കി നവകേരള ജനസദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമെന്ന് സിപിഎം

google news
cpm
 chungath new advt

തിരുവനന്തപുരം: നവകേരള സദസ്‌ ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ്‌ കോൺഗ്രസ്‌ അക്രമം അഴിച്ചുവിടുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ്‌ ലക്ഷ്യമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയില്‍ പറഞ്ഞു.

 

പ്രസ്താവനയുടെ പൂർണരൂപം:

കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം.നവകേരള സദസ് കണ്ണൂരിലെത്തിയപ്പോൾ ആസൂത്രിതമായാണ് അക്രമം കാണിച്ചത്. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം. ജനാധിപത്യപരമായി സർക്കാർ നടത്തുന്ന പരിപാടിയെ തകർക്കാൻ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

എൽഡിഎഫ് സർക്കാർ ഇതുവരെ ചെയ്ത ക്ഷേമ--വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി ജനങ്ങളോട് പറയാനും അവർക്ക് പറയാനുള്ളത് കേൾക്കാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായി. കക്ഷി രാഷ്ട്രീയ പരിഗണനകൾക്കെല്ലാം അപ്പുറമാണ് സദസിനെത്തുന്ന ജനസഞ്ചയം. യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും പിന്തുണയുമായി എത്തുന്നു. ഈ വിജയത്തിൽ ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത്കോൺഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത്.

സംഘർഷമുണ്ടാക്കി നവകേരള ജനസദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്. അത്തരം പ്രകോപന ശ്രമങ്ങളിൽ ആരും പെട്ടുപോകരുത്. യുഡിഎഫ് നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളേയും ഗൂഢാലോചനകളെയും ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടണം. സിപിഐ എം പ്രവർത്തകർ സംയമനം പാലിച്ച് നവകേരള സദസിന്റെ വിജയത്തിനായി പ്രവർത്തിക്കണം. ഒരു കാരണവശാലും പ്രകോപിതരാവരുത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു