×

സി.പി.എമ്മിന് ബുദ്ധി ഉദിക്കുന്നത് വർഷങ്ങൾക്ക് ശേഷം : രമേശ് ചെന്നിത്തല

google news
Sh
തിരുവനന്തപുരം: കമ്പ്യൂട്ടറിന്റെ കാര്യത്തിലും ട്രാക്ടറിന്റെ കാര്യത്തിലും സി.പി.എമ്മിന് ഉദിച്ച ബുദ്ധി പോലെ തന്നെയാണ് വിദേശ സർവകലാശാല കാര്യത്തിലുമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സ്വകാര്യ സർവകലാശാലകള്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് വിദേശ മൂലധന നിക്ഷേപം വേണമെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിർത്തവർ ഇപ്പോള്‍ അതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
    
15 വർഷം കഴിഞ്ഞിട്ടാണ് സി.പി.എമ്മിന് ബുദ്ധി ഉദിക്കുന്നത്. എന്നിട്ടും നയം മാറ്റിയിട്ടില്ലെന്ന് പറയുന്നത് ആളുകളെ കബളിപ്പിക്കാനാണ്. നയം മാറ്റിയെന്ന് തുറന്നുപറയാനുള്ള മാന്യതയെങ്കിലും കാണിക്കണമെന്ന് ചെന്നിത്തല വിമർശിച്ചു.