'രാഷ്ട്രീയം പറയാതെ ഫുട്ബോൾ കളിച്ചു നടക്കുന്നു'; യൂത്ത് കോൺഗ്രസ് യോഗത്തിൽ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനം

shafi
 


കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. യൂത്ത് കോൺഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നും വിമർശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുന്നു. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന് നിലപാടില്ലെന്നും വിമർശനം.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ട​ന നി​ല​പാ​ട് എ​ടു​ക്കാ​റി​ല്ല. നി​ല​പാ​ട് ഇ​ല്ലാ​ത്ത പ്ര​സ്ഥാ​ന​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​റി. ഷാ​ഫി​യു​ടെ കീ​ഴി​ൽ സം​ഘ​ട​ന നി​ർ​ജീ​വ​മാ​ണെ​ന്നും താ​ഴേ​ത്ത​ട്ടി​ൽ യൂ​ണി​റ്റു​ക​ൾ പോ​ലു​മി​ല്ലെ​ന്നും യോ​ഗം ആ​ക്ഷേ​പ​മു​ന്ന​യി​ച്ചു.

ശ​ശി ത​രൂ​രി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച പ്ര​വ​ർ​ത്ത​ക​ർ, മൃ​ദു​ഹി​ന്ദു​ത്വം സം​ബ​ന്ധി​ച്ച എ.​കെ. ആ​ന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ഷാ​ഫി പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

കോ​ൺ​ഗ്ര​സി​ലെ മാ​റി​യ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ക​ണ്ട​തെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പ്ര​സ്താ​വി​ച്ചു. ഇ​തി​നി​ടെ, പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​യ്ക്കാ​മെ​ന്ന് ഷാ​ഫി പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ യൂത്ത് കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിലുറച്ച് നിൽക്കുന്നവരാണ് ഷാഫിക്കെതിരെ വിമർശനമുയ‍ര്‍ത്തിയത്. 

കെപിസിസി പ്രസിഡന്റ് കെസുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി പറമ്പിലും യോഗത്തിലുന്നയിച്ചു. എന്നാലിതിനെ സുധാകരൻ അനുകൂലികൾ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ നിലവിലെ  നേതൃത്വത്തിന്റെ  പോരായ്മ കൊണ്ടാണ് പാർട്ടിക്ക്‌ ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജിൽ മാക്കുറ്റി മറുപടി നൽകി. സംസ്ഥാന വൈസ് പ്രസിണ്ടൻറുമാരായ നുസൂറിൻ്റെയും ബാലുവിൻ്റെയും നടപടി പിൻവലിക്കാത്തതിലും വിമർശനമുയ‍ര്‍ന്നു.  
 
എൻഎസ് നുസൂറിന്റെയും എസ്എം ബാലുവിന്റെയും സസ്‌പെൻഷൻ പിൻവലിക്കാത്തതിലും വിമർശനം ഉണ്ടായി. നടപടി പിൻവലിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും തയ്യാറായില്ലെന്ന് സംസഥാന കമ്മിറ്റി വിമർശിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയാമെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മറ്റിയിൽ ഷാഫി വ്യക്തമാക്കി. കെ ശബരിനാഥനെതിരെയും സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു.