അങ്കമാലി കറുകുറ്റിയിൽ കോടികളുടെ മയക്ക് മരുന്ന് വേട്ട

drug

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ കോടികളുടെ മയക്ക് മരുന്ന് വേട്ട. രണ്ട്  കിലോയോളം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട്  പേരെ എറണാകുളം റൂറൽ പോലീസ്  പിടികൂടി. ചേർത്തല സ്വദേശി ശിവപ്രസാദ്,തളിപ്പറമ്പ് സ്വദേശി ആബിദ് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ്  മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.  

രണ്ട്  കിലോയോളം  എം.ഡി.എം.എ ഇവരിൽ നിന്നും പിടികൂടി. രാജ്യാന്തര മാർക്കെറ്റിൽ ഇതിന് കോടികളാണ് വില. ചെന്നൈയിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് വന്നതാണ് ഇത്. എസ്.പി കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി.