×

കേരളാ പൊലീസിന്റെ നിര്‍ണായക പ്രഖ്യാപനം; സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക ഡിവിഷൻ

google news
Sb

തിരുവനന്തപുരം : പലരീതിയിലുളള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പല കേസുകളിലും പരാതി നല്‍കി കാലാകാലം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നതടക്കം വെല്ലുവിളിയാണെന്നിരിക്കെ നിര്‍ണായ തീരുമാനമെടുത്തിരിക്കുകയാണ് കേരളാ പൊലീസ്. സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ പ്രത്യേക സൈബര്‍ ഡിവിഷൻ രൂപീകരിച്ചു. രണ്ട് എസ് പിമാര്‍ , രണ്ട് ഡിവൈഎസ്പിമാര്‍ എന്നിവരടക്കം ടീമിലുണ്ട്. എല്ലാ സൈബര്‍ കുറ്റകൃതൃങ്ങളും ഇനി സൈബര്‍ ഡിവിഷനില്‍ അന്വേഷിക്കും. സൈബര്‍ സ്റ്റേഷനുകളും സൈബര്‍ ഡിവിഷനിലേക്ക് മാറ്റും.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

   

Tags