വിടപറഞ്ഞ പ്രതിഭകൾക്ക് ഇന്ന് സാംസ്കാരിക കേരളത്തിന്റെ ആദരം

kerala

കേരള സർക്കാരിൻ്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ്റെ  ചിരസ്മരണ എന്ന സ്മൃതി കൂട്ടായ്മയിലൂടെ സമീപ കാലത്ത് അന്തരിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ആദരം ഒരുക്കുന്നു.

ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ  അദ്ധ്യക്ഷതയിൽ ജയകുമാർ ഐ.എ.എസ്, വിജയാനന്ദ് ഐ.എ.എസ്, ബിനോയ് വിശ്വം, ഡോ. ബി. ഇക്ബാൽ, പ്രൊഫ. ജോർജ്ജ് ഓണക്കൂർ, ആർ.എസ്. ബാബു, രാധാമണി ടീച്ചർ, കാർട്ടൂൺ അക്കാദമി ചെയർമാൻ കാർട്ടൂണിസ്റ്റ് ഉണ്ണി കൃഷ്ണൻ എന്നിവർ ഓർമ്മാനുഭവങ്ങളും പ്രമോദ് പയ്യന്നൂർ ആമുഖ ഭാഷണവും റോബിൻ സേവ്യർ നന്ദി പ്രകാശനവും നടത്തും.

kerala

ഭാരത് ഭവൻ ഹൈക്യു തിയേറ്ററിൽ നടക്കുന്ന ഈ സവിശേഷ കൂട്ടായ്മയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നേരിട്ട് പങ്കെടുക്കുവാൻ സീറ്റ് റിസർവ്വ് ചെയ്യുന്നതിന് 9895343614 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. സാംസ്കാരിക വകുപ്പിന്റെയും ഭാരത് ഭവന്റെയും ഓൺലൈൻ പേജുകൾ വഴിയും ചിരസ്മരണ തത്സമയം വെബ്കാസ്റ്റ് ചെയ്യും.