വായ്പാ പരിധി വെ​ട്ടി​ക്കുറച്ചത് അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന നടപടി: ധനമന്ത്രി

google news
k n balagopal
 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പ വെട്ടിക്കുറച്ച കേന്ദ്രനടപടിയിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിതെന്നും മന്ത്രി പറഞ്ഞു.

ക​ട​പ​രി​ധി​യും ഗ്രാ​ന്‍റും കു​റ​ച്ച​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കും. ബു​ദ്ധി​മു​ട്ടാ​ൻ പോ​കു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണ്. ഇ​തി​നെ​തി​രെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

32000 കോടി കിട്ടുമെന്ന് പ്രതീക്ഷിച്ചിടത്ത് 15,390 കോടിയാണ് അനുവദിച്ചത്. ജിഎസ്ഡിപിയുടെ മൂന്ന് ശതമാനമെങ്കിലും പ്രതീക്ഷിച്ചു. വലിയ തോതിലുള്ള വെട്ടിക്കുറവാണിത്. ഇത്രയും തുക വെട്ടിക്കുറച്ചതിന്റെ കാരണം പറഞ്ഞിട്ടില്ല. കേന്ദ്രനടപടി സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിനെ വലിയ തോതിൽ തടസ്സപ്പെടുത്തും. ഇത്രയും വലിയ കുറവ് വലിയ പ്രശ്‌നങ്ങളാണുണ്ടാക്കുക.

ആഭ്യന്തര നികുതി വരുമാനം വർധിപ്പിച്ചാണ് കഴിഞ്ഞ വർഷം പിടിച്ചു നിൽക്കാനായത്. ഇതിപ്പോൾ റവന്യൂ ചെലവിന്റെ 70 ശതമാനത്തോള സംസ്ഥാനം കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിത്.  

  
സം​സ്ഥാ​ന​ത്തി​ന് എ​ടു​ക്കാ​വു​ന്ന വാ​യ്പ വ​ൻ​തോ​തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത്. 8,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തോ​ടെ ഈ ​വ​ർ​ഷം എ​ടു​ക്കാ​വു​ന്ന വാ​യ്പ 15,390 കോ​ടി രൂ​പ മാ​ത്ര​മാ​യി. ഇ​തി​ൽ 2,000 കോ​ടി രൂ​പ ഇ​തി​ന​കം ത​ന്നെ കേ​ര​ളം വാ​യ്പ എ​ടു​ത്തു ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 23,000 കോ​ടി​യു​ടെ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. ഈ ​വ​ർ​ഷം 32,000 കോ​ടി രൂ​പ​യാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​റി​യി​പ്പ് വ​ന്നി​രി​ക്കു​ന്ന​ത്.

കി​ഫ്ബി​യു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​യ്പ​യു​ടെ പേ​രി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ വ​ർ​ധി​പ്പി​ച്ച നി​കു​തി പ​ണം കൊ​ണ്ട് മാ​ത്രം പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി. കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ലാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags