കേരളത്തിലായാലും യുപിയിലായാലും പൊലീസിന് വീഴ്ചയുണ്ടായാല്‍ ചോദ്യമുയരും; ആനി രാജയെ പിന്തുണച്ച്‌ ഡി രാജ

ന്യൂഡല്‍ഹി: കേരള പൊലീസിനെതിരെ വിമര്‍ശനമുയര്‍ത്തിയ ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആനി രാജയ്ക്ക് പിന്തുണയുമായി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. രാജ്യത്ത് എവിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും അത് വിമര്‍ശിക്കപ്പെടും. യു.പിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണം. അതാണ് പാര്‍ട്ടി നിലപാടെന്നും പൊലീസ് ജനങ്ങളുടെ സുഹൃത്തുക്കളായിരിക്കണമെന്നും രാജ പറഞ്ഞു.

പൊലീസ് ജനങ്ങളുടെ സുഹൃത്തായിരിക്കണം. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്നതാണ് സി.പി.ഐയുടെ നിലപാടെന്നും ഡി. രാജ പറഞ്ഞു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല.

സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂര്‍ണ സമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പൊലീസിന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച്‌ ബോധവത്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു. മുന്നണിക്ക് മുമ്ബില്‍ ഈ വിഷയം ഉയര്‍ത്തുകയാണെന്നും ആനി രാജ പറഞ്ഞിരുന്നു.

എന്നാല്‍, ആനിരാജയുടെ വിമര്‍ശനം തള്ളുകയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ചെയ്തത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്​ ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട്​ അറിയിച്ചത്​. സി.പി.ഐ സംസ്ഥാന നേതൃത്വത്തിനോ നേതാക്കള്‍ക്കോ അത്തരമൊരു അഭിപ്രായമില്ലെന്ന്​ കാനം പറഞ്ഞു.