ഡിസിസി അധ്യക്ഷ പട്ടിക; ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും

f

ന്യൂഡൽഹി;ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും.വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് സ​മ​ര്‍​പ്പി​ച്ച​ത്.ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, ചർച്ചകൾ നടന്നിരുന്നില്ല.

അതേസമയം സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വര്‍ക്കിങ് പ്രസിഡന്റുമാരും ചേര്‍ന്ന് നേരത്തേ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകള്‍ അവസാനഘട്ട ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെട്ടു. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടാണ് പ്രധാനമായും ചില മാറ്റങ്ങള്‍ വന്നതെന്നാണ് സൂചനകള്‍. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളിലാണ് അവസാന നിമിഷം മാറ്റങ്ങള്‍ വന്നത്.

ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച പട്ടികയില്‍ ഉള്ള പേരുകള്‍ ഇങ്ങനെ. ആലപ്പുഴയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന കെ.പി. ശ്രീകുമാറും പാലക്കാട്ട് പട്ടികയിലുള്ള എ. തങ്കപ്പനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനികളാണ്. വയനാട് ജില്ലാ അധ്യക്ഷനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന എന്‍.ഡി. അപ്പച്ചന്‍ മാത്രമാണ് നേരത്തെ ഡി.സി.സി. പ്രസിഡന്റ് പദം വഹിച്ചിട്ടുള്ളത്‌