ഡി സി സി പട്ടിക; 14 പേരും യോഗ്യരെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

v

തിരുവനന്തപുരം: ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നുവെന്നാണ് മുരളീധരൻ പറയുന്നത്. സ്വ​ഭാ​വി​ക​മാ​യും കോ​ണ്‍​ഗ്ര​സി​നെ പോ​ലെ വി​ശാ​ല​മാ​യ പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ സാ​ധാ​ര​ണ​യാ​ണ്. അ​തി​ൽ കൂ​ടു​ത​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി എ​ന്ന് ക​രു​തു​ന്നി​ല്ല. സ്വ​ഭാ​വി​ക​മാ​യി ഒ​രു അ​ഴി​ച്ചു​പ​ണി ന​ട​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണം. ഇ​തൊ​ന്നും ഒ​റ്റ രാ​ത്രി​കൊ​ണ്ട് ഉ​ണ്ടാ​ക്കാ​വു​ന്ന ഒ​രു പ​ട്ടി​ക അ​ല്ല. അ​തു​കൊ​ണ്ടാ​ണ് വി​ശാ​ല​മാ​യ ച​ർ​ച്ച ഇ​ത്ത​വ​ണ ഉ​ണ്ടാ​യ​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

നിയമിച്ചത് എല്ലാം യോഗ്യരായവരേയാണ്. പ്രായത്തിന്റെ കാര്യത്തിലായാലും സീനിയര്‍മാരേയും യുവാക്കളേയും നിയമിച്ചിട്ടുണ്ട്. പ്രായമായി എന്ന് കരുതി പ്രവര്‍ത്തിക്കാന്‍ കഴിവില്ലെന്നോ അല്ലെങ്കില്‍ വൃദ്ധസദനത്തില്‍ അയക്കേണ്ടവരോ എന്ന് അര്‍ത്ഥമില്ല.

പാര്‍ട്ടിയെ സംബന്ധിച്ച് രണ്ട് തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി നില്‍ക്കുകയാണ്. അനുഭവത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരുമിച്ച് പാര്‍ട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനം. അത്തരമൊരു പ്രയാണത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുന്നില്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.