അനന്യയുടെ മരണം; ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന് റിനൈ മെഡിസിറ്റി അധികൃതർ

sf

കൊച്ചി:ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന് റിനൈ മെഡിസിറ്റി അധികൃതർ.ശസ്ത്രക്രിയയ്ക്ക് ആറുമാസത്തിനു ശേഷം പ്രതീക്ഷിച്ച ലൈംഗിക അവയവം ലഭിച്ചില്ല എന്ന പരാതിയാണ് അനന്യ ഉന്നയിച്ചത്. ഇവർക്ക് തുടർ ചികിത്സയും നിയമ നടപടികൾക്ക് ആവശ്യമെങ്കിൽ ചികിത്സാ രേഖകൾ നൽകാമെന്ന് അറിയിച്ചിരുന്നതാണെന്നും ആശുപത്രി അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അനന്യയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരു വർഷത്തിനിടെ, ശസ്ത്രക്രിയയിലെ പാളിച്ച കാണിച്ച് അനന്യ ഔദ്യോഗികമായൊരു പരാതിയും നൽകിയിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.