അനന്യയുടെ മരണം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

zdv

കൊല്ലം; ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായി അനന്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.

ചില സ്വകാര്യ ആശുപത്രികള്‍ ലിംഗ മാറ്റ ശസ്ത്രക്രിയയുടെ പേരില്‍ ആളുകളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും അനന്യകുമാരിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സമഗ്രമായ പരിശോധനക്ക് വിധേയമാക്കി ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.