നിപ മരണം;സമ്പർക്ക പട്ടികയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി

r

കോഴിക്കോട്; നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ പേര്‍. നിലവില്‍ 251 പേരാണ് പട്ടികയിലുള്ളത്.  ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 32പേരെയാണ്. ഇതിൽ എട്ടുപേർക്ക് രോ​ഗ ലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്. 

രോഗഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രദേശത്തെ വവ്വാലിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.