ട്രാന്‍സ്‌ജെന്റര്‍ അനന്യയുടെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

fh

തിരുവനന്തപുരം: ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന്‍റെ  മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. ആരോ​ഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ട്രാന്‍സ്‌ജെണ്ടര്‍ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച സംഭവിച്ചു എന്നും ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും നേരത്തെ അനന്യ പരാതി ഉന്നയിരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനൈ മെഡിസിറ്റിയില്‍ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകള്‍ ഏറെയാണെന്നുമായിരുന്നു അനന്യയുടെ പരസ്യ പ്രതികരണം. ചികില്‍സ രേഖകള്‍ പോലും കൈമാറാതെ തന്റെ തുടര്‍ ചികില്‍സ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങളാണോ മരണത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.ട്രാൻസ് ജെണ്ടർ വിഭാ​ഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു മരിച്ച അനന്യ കുമാരി അലക്സ്.