വധഭീഷണി കേസ്; ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

jk
കൊച്ചി;വധഭീഷണി കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസെടുത്തിരിക്കുന്നത് എന്നുമാണ് ദിലീപിന്റെ വാദം.ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരും കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. 

ജസ്റ്റിസ് പി വി ഗോപിനാഥിന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷയിലെ ഉത്തരവിന് ശേഷം ദിലീപിനെ ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസിൽ ജയിലിലുള്ള പൾസർ സുനിയെയും വിജീഷിനെയും ചോദ്യം ചെയ്യാനും അന്വേഷണസംഘം അനുമതി തേടിയേക്കും.