സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനം

exam

തിരുവനന്തപുരം: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനം. സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് പ്രവേശന പരീക്ഷ കമ്മിഷണർ ശുപാർശ നല്കിതായി റിപ്പോർട്ട്. കോവിഡ്  അതിതീവ്ര വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

ഇത് കണക്കിലെടുത്താണ് പ്രവേശന പരീക്ഷ കമ്മീഷണറുടെ ശുപാർശ. ജൂലൈ  24ന് സംസ്ഥാന എഞ്ചിനീയറിംഗ് പരീക്ഷ നടത്താനാണ് തീരുമാനം. എന്നാൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയം എങ്ങനെ വേണമെന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. മാർക്കും ഗ്രേഡും സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടായേക്കും.