ആറന്മുള ഉതൃട്ടാതി ജലമേള നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം

vs

പത്തനംതിട്ട:  ആറന്മുള ഉതൃട്ടാതി ജലമേള, തിരുവോണത്തോണി വരവേൽപ്പ്, വള്ളസദ്യ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. തിരുവോണ തോണിയിലും അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളിലും 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനം അനുവദിക്കില്ല.ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 25 ന് 3 പള്ളിയോടങ്ങൾ പങ്കെടുത്തുകൊണ്ട് ജലഘോഷയാത്രയായി നടത്തും. ഇവർക്ക് ക്ഷേത്രക്കടവിൽ വെറ്റപുകയില, മാല, അവൽ, പ്രസാദം എന്നിവ നൽകി പള്ളിയോട സേവാസംഘം സ്വീകരിക്കും. മത്സര വള്ളം കളി ഇക്കുറി ഉണ്ടാവില്ല.

ജലമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ. പള്ളിയോട സേവാസംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് ആദ്യം നടത്താനും പുതിയ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ഓടെ വീണ്ടും യോഗം ചേർന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും.