പാലായിലെ ജോസ് കെ മാണിയുടെ തോല്‍വി: സിപിഎം ഇന്ന് അന്വേഷണ കമ്മീഷന്‍ രൂപീകരിക്കും

jose k mani

കോട്ടയം: പാലായിലെ ജോസ് കെ മാണിയുടെ തോല്‍വി അന്വേഷിക്കാന്‍ കോട്ടയം സിപിഎം ജില്ലാ നേതൃത്വത്വം ഇന്ന് അന്വേഷണ കമ്മീഷന്‍ രൂപീകരിക്കും. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 
പാലായില്‍ സിപിഎം കാലുവാരിയെന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടത്.

അതേസമയം, ഇന്ന് ചേരുന്ന സിപിഎം ജില്ലാ നേതൃ യോഗത്തില്‍ ഏതെങ്കിലും രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ അന്വേഷണ കമ്മീഷനായി രൂപീകരിച്ചേക്കും. എന്നാല്‍ പാലായിലെ തോല്‍വി ബിജെപിയുട വോട്ടുകള്‍ മറിഞ്ഞതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജില്ലാ നേതൃത്വം.