കുട്ടനാട്ടിൽ വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതി പിടിയിൽ

n

കുട്ടനാട്: കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ  പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ . മണ്ണഞ്ചേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരനാണ് പിടിയിലായത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് പോലീസ് വ്യക്തമാക്കി.

കൈനകരി പഞ്ചായത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. വാഹനങ്ങൾ നി‍ർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്.