നിയമസഭാ കയ്യാങ്കളി കേസിൽ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ

assembly ruckus case

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹർജി. വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. വിചാരണാ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ പ്രതികൾ ആവശ്യപ്പെട്ടു. നേരത്തെ ഡിസ്ചാർജ്ജിംഗ് പെറ്റീഷൻ കീഴ്‌ക്കോടതി തള്ളിയിരുന്നു.

നിയമസഭയിൽ നടന്നത് സാധാരണ പ്രതിഷേധമാണെന്ന് ഹർജിയിൽ പ്രതികൾ പറയുന്നു. തങ്ങൾക്കെതിരായ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തെറ്റെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. അതേസമയം നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് ഡിസംബർ 22ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ചീഫ് ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് മാറ്റിയത്. കുറ്റപത്രം വായിച്ച് കേൾക്കുന്നതിന് കേസിലെ പ്രതികളായ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള ആറ് പ്രതികളും ഇന്ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.