ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

raja

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച്ച രാവിലെ 8.30 ന് സ്‌പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. മെയ് 24 നു നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ടാമതും സത്യപ്രതിജ്ഞ നടത്താൻ തീരുമാനിക്കുകയായിരുന്നു.

സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ  എ രാജ പറഞ്ഞില്ല. എ രാജയുടെ സത്യപ്രതിജ്ഞയിലെ പിഴവ് സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അതിന് ശേഷം തീരുമാനം എടുക്കുമെന്നും സ്പീക്കർ പറഞ്ഞു.