കോ​വി​ഡ് വ്യാ​പ​നം: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​ര്‍​ക്ക് വി​ല​ക്ക്; ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താം

Guruvayur temple

ഗു​രു​വാ​യൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഭ​ക്ത​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. പ്ര​തി​ദി​നം 80 വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താം. വിവാഹ പാർട്ടിയിൽ 10 പേർക്ക് പങ്കെടുക്കാം രണ്ട് ഫോട്ടോഗ്രാഫർമാർ ഉൾപ്പടെ 12 പേർക്ക് അനുമതിയുണ്ട്. ചോറൂണ് വഴിപാട് ക്ഷേത്രത്തിൽ വച്ച് നടത്താൻ കഴിയില്ല പകരം ചോറൂണിനുള്ള നിവേദ്യ ചോറ് പാഴ്സൽ ആയി നൽകും. വാ​ഹ​ന​പൂ​ജ ന​ട​ത്താ​നും അ​നു​മ​തി​യു​ണ്ട്.

തൃ​ശൂ​ര്‍ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യൂ​ട്ടി​നും ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. 15 ആ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ ആ​ന​യൂ​ട്ട് ന​ട​ത്താ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക. 

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ന​ക​ളാ​ണ് ഇ​ത്ത​വ​ണ എ​ത്തു​ക. ആ​ന​യൂ​ട്ട് കാ​ണാ​ന്‍ ആ​ളു​ക​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍​ക്കും ആ​ന പാ​പ്പാ​ന്മാ​ര്‍​ക്കും മാ​ത്ര​മാ​കും പ്ര​വേ​ശ​നം.