കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല; അടിയന്തരമായി ഇടപെട്ട് വീണ ജോർജ്

veena geroge

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മെഷീൻ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസ് മുടങ്ങിയ സംഭവത്തിൽ  ആരോഗ്യ മന്ത്രി വീണ ജോർജ് അടിയന്തരമായി ഇടപെട്ടു. തകരാറിലായ ആർ.ഒ. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം ഉടൻ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് മന്ത്രി  നിർദ്ദേശം നൽകി. കൊവിഡ് രോഗികൾക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് പ്രിൻസിപ്പാളും അറിയിച്ചതായി മന്ത്രി പറഞ്ഞു.

ഫിൽട്ടർ മെമ്പ്രൈൻ തകരാറിലായതാണ് പ്രശ്നം. സാങ്കേതിക വിദഗ്ധർ എറണാകുളത്തു നിന്നുമാണ് എത്തേണ്ടത്. വൈകുന്നേരത്തോടെ തകരാർ പരിഹരിക്കും. ഡയാലിസിസ് ആവശ്യമുള്ള രോഗികൾക്ക് ചികിത്സ മുടങ്ങാതെ നടന്നുവരുന്നുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി.