പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ടറിയാം; ഫോൺ ഇൻ പരിപാടിയുമായി മുഹമ്മദ് റിയാസ്

mr

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ടറിയാനുള്ള പ്രത്യേക പരിപാടിയില്‍ ജനങ്ങളുമായി സംവദിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വകുപ്പിൻ്റെ തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിർദ്ദേശവും കേട്ടത്. ഒരു മണിക്കൂറിനിടയിൽ ഇരുപതിലധികം ഫോൺ കോളുകൾക്ക് മന്ത്രി മറുപടി നൽകി.

റോഡിൻ്റെ ശോചനീയാവസ്ഥ, അപകട സാധ്യത കുറക്കാൻ ഉള്ള നിർദ്ദേശം, ഡ്രയിനേജുകളുടെ പ്രശ്നം,  റോഡരികുകളിലെ മാലിന്യ നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.  

ആഴ്ചയിൽ ഒരു ദിവസം ജനങ്ങളുടെ അഭിപ്രായം തേടാൻ ഫോൺ ഇൻ പരിപാടി നടത്താനാണ് തീരുമാനം. കഴിഞ്ഞ ആഴ്ചയും മന്ത്രി ജനങ്ങമായി സംവദിച്ചിരുന്നു. ഉന്നയിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് കൃത്യമായ വിലയിരുത്തൽ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.