സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ അന്തരിച്ചു

sheeba
സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരികെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

എറണാകുളം ചേന്ദമംഗലം സ്വദേശിയായ ഷീബ എസ്ബിഐ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികെയായിരുന്നു. ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.