വീണ്ടും അച്ചടക്ക നടപടി; സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ച ഏരിയാ കമ്മറ്റിയംഗത്തെ പുറത്താക്കി സിപിഎം

ap sona cpm
 

ആലപ്പുഴ : വീണ്ടും അച്ചടക്ക നടപടി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സൗത്ത് ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം. അന്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റി അംഗമായ എപി സോണയെ പുറത്താക്കിയത്. കമ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ്  സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷന്‍ വിലയിരുത്തി. 


രണ്ടുമാസം മുന്‍പാണ് സോണയ്‌ക്കെതിരെ പരാതിയുമായി സിപിഎം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ രംഗത്തെത്തിയത്. എപി സോണ വീട്ടിലെത്തി തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.