ഫണ്ടില്‍ തിരിമറി; സികെ ജാനുവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

ck janu 27/5

വയനാട്:  തെരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്നും വോട്ടുകള്‍ മറിച്ചെന്നും ആരോപിച്ച് സികെ ജാനുവിനെ  ജനാധിപത്യ രാഷ്ട്രീയ സഭ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ നീക്കിയതായും പാര്‍ട്ടിയില്‍ നിന്ന് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ അറിയിച്ചു. ഇത്തവണ സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്നു സികെ ജാനു. താമര ചിഹ്നത്തില്‍ മത്സരിച്ച ജാനുവിന് 15,198 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.