ജന്മദൗത്യം മറക്കരുത്; ഹരിതക്കെതിരെ വീണ്ടും പി കെ നവാസ്

navas
 

കോഴിക്കോട്: എംഎസ്എഫ് നേതൃത്വത്തിനെതിരെ പരാതി നൽകിയ ഹരിത പ്രവർത്തകരെ വിമർശിച്ച് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ചില പ്രവർത്തകർ സംഘടനയുടെ ജന്മദൗത്യം മറന്നുപോയെന്നും മാതൃ സംഘടന ഇടപെട്ട് ഇത് തിരുത്തുന്നത് സ്വാഭാവികമെന്നും നവാസ് പറഞ്ഞു.

ഹരിത രൂപീകരിച്ചതിന്‍റെ പത്താം വാർഷിക ദിനത്തിൽ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശിൽപ്പശാലയിലായിരുന്നു പരാതി നൽകിയവര്‍ക്ക് എതിരെയുള്ള നവാസിന്റെ വിമർശനം. കോടതി മുറികളിൽ തീരാത്ത  പ്രശ്നങ്ങൾ പാണക്കാട്ട് പരിഹരിച്ച പാരമ്പര്യമുണ്ടെന്ന് ഓർക്കണമെന്നും നവാസ് പറഞ്ഞു. 

അതേസമയം നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച്  ലീഗ് ഉന്നതാധികാരസമിതിയംഗം എം കെ മുനീർ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തിൽ നവാസിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകർക്കാനുളള സിപിഎം ശ്രമമമാണ് അറസ്റ്റെന്നും മുനീർ ആരോപിച്ചു.