ഹാരിസണ്‍ മലയാളം പ്ലാൻറേഷനെതിരായ കേസ് റദ്ദാക്കിയ തീരുമാനം അറിഞ്ഞില്ല: മന്ത്രി കെ രാജൻ

rajan
 

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാൻറേഷനെതിരായ വിജിലൻസ് കേസ് പിൻവലിക്കാനുള്ള ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം റവന്യു വകുപ്പിന്‍റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ.

ഹാരിസണിനെതിരെ റവന്യൂവകുപ്പ് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 7 കേസുകള്‍ കോടതിയിൽ നൽകി. ബാക്കി കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 


അതേസമയം, സംസ്ഥാന തല പട്ടയമേള ഈ മാസം 14 ന് തൃശൂരിലെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയമേളയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം ചെയ്യാൻ സജ്ജമെന്ന് റവന്യു മന്ത്രി അറിയിച്ചു. യൂണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചു.