കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനം: പാലക്കാട് ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്

dowry

പാലക്കാട് : കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനം. പാലക്കാട് ധോണിയിലാണ് സംഭവം. ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭര്‍ത്താവ് പുറത്താക്കിയത്.

കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. ഭര്‍ത്താവ് മനു കൃഷ്ണനെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രസവശേഷം ഭര്‍തൃ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ ക്രൂരത. 
എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മനു കൃഷ്ണന്‍ പ്രതികരിച്ചു. തന്നെയും കുടുംബത്തെയും മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മനു ആരോപിച്ചു.