സ്ത്രീധന പീഡനം വിസ്മയ കേസ്:വിചാരണ നടപടികൾ ഇന്ന്

vismaya case
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ മരണപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും.കൊല്ലം കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹന്‍രാജാണ് വിസ്മയക്കേസിലും പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്.

മരണപ്പെട്ട വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെയാണ് ഇന്ന് കോടതി വിസ്തരിക്കുക.  കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നായിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗ്രഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജയിലിലാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.