ഡോ മാത്യൂസ് മാർ സെവേറിയോസ് പുതിയ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

Dr. Mathews Mar Severios
 പത്തനംതിട്ട: ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനായി മാത്യൂസ് മാർ സെവേറിയോസിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു.സ്ഥാനാരാഹോണ ചടങ്ങുകൾ തീരുമാനിക്കാൻ വൈകീട്ട് 4.45 ന് .പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ  യോഗത്തിലാണ് മാത്യൂസ് മാർ സെവേറിയോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കാര്‍ക്കശ്യക്കാരനായ തീരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേൽനോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ 72-ാം വയസ്സിൽ ആണ് ഓര്‍ത്തഡോക്സ് സഭയുടെ നായകത്വത്തിലേക്ക് അദ്ദേഹം എത്തുന്നത്.