കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും മരുന്ന് ക്ഷാമം

kozhikode

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം തുടരുന്നു. രോഗികൾക്ക് കൊടുക്കാനുള്ള മരുന്ന് ഇന്നലെ പൂർണമായും തീർന്നിരുന്നു. തുടർന്ന് 20  വയൽ മരുന്ന് കണ്ണൂരിൽ നിന്നും 6 വയൽ മരുന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നും എത്തിച്ചു.

എന്നാൽ ഇന്ന് രോഗികൾക്ക് നൽകാൻ മരുന്ന് സ്റ്റോക്ക് ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങൾ ഉള്ള 16 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു രോഗിയ്ക്ക് ദിവസം ആറ്  വയൽ മരുന്ന് ആവശ്യമാണ്.