എരുമേലിയില്‍ മദ്യപിച്ച് ജോലി ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍

Suspension


കോ​ട്ട​യം: മ​ദ്യ​പി​ച്ച് ജോ​ലി​ ചെയ്ത പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഗ്രേ​ഡ് എ​എ​സ്ഐ ശ്രീ​നാ​ഥി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

എ​രു​മേ​ലി​യി​ൽ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. എഎസ്‌ഐ ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.