റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: ടിപി കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയില്‍

drug party at resort16 arrested including kirmani manoj

വയനാട്: വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിൻ്റെ വിവാഹ വാര്‍ഷികാഘോഷത്തിനാണ് ഇവർ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും പോലീസ് അറിയിച്ചു.

ടിപി കേസില്‍ പരോളിലിറങ്ങിയതായിരുന്നു മനോജ്. ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എസ് പി, കല്‍പ്പറ്റ, മാനന്തവാടി ഡി വൈ എസ് പിമാര്‍ തുടങ്ങിയവര്‍ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കി വരികയാണ്.