ഇ ​ബു​ൾ ജെ​റ്റ് കാ​ര​വാ​ൻ 'നെ​പ്പോ​ളി​യ​ന്‍റെ' ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി എം​വി​ഡി

 ഇ ​ബു​ൾ ജെ​റ്റ്
 

ക​ണ്ണൂ​ർ: യു​ട്യൂ​ബ് വ്ലോ​ഗ​ർ​മാ​രാ​യ ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യ രൂ​പ​മാ​റ്റം വ​രു​ത്തി​യ ടെം​പോ ട്രാ​വ​ല​ര്‍ നെപ്പോളിയ'​ന്‍റെ ര​ജി​സ്ട്രേ​ഷ​നാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ൽ വാ​ഹ​ന​ത്തി​ലെ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ മാ​റ്റി ആ​ർ​സി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തു​പോ​ലെ ഹാ​ജ​റാ​ക്കി പി​ഴ അ​ട​ച്ചാ​ൽ വാ​ഹ​നം റ​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കി ന​ൽ​കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. നിലവില്‍ മൂന്ന് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും.

മൂന്ന് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്. വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇ ​ബു​ൾ ജെ​റ്റി​നെ​തി​രാ​യ കേ​സി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നേ​ര​ത്തേ ത​ല​ശ്ശേ​രി എ​സി​ജെ​എം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. വാ​ഹ​ന ഉ​ട​മ​ക​ളാ​യ എ​ബി​നും ലി​ബി​നും 42,400 രൂ​പ പി​ഴ ഒ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. 1988ലെ ​മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മ​വും, കേ​ര​ള മോ​ട്ട​ർ നി​കു​തി നി​യ​മ​വും ലം​ഘി​ച്ചെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ക​ണ്ണൂ​ർ ആ​ർ​ടി​ഓ​ഫീ​സി​ൽ എ​ത്തി ബ​ഹ​ളം വ​യ്ക്കു​ക​യും , പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം നി​ൽ​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഈ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ലാ​യ​ത്. റി​മാ​ൻ​ഡി​ലാ​യ​തി​ന്‍റെ പി​റ്റേ ദി​വ​സം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​വ​ർ‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.