ജോയ് ആലുക്കാസില്‍ ഇഡി റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

ed joy

കൊച്ചി: പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ തൃശൂരിലെ വീട്ടിലും ഹെഡ് ഓഫീസുകളിലും ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തി. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിയും നീണ്ടു.

ഹവാല ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിശോധനയില്‍ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.