കരുവന്നൂർ: എ സി മൊ​യ്തീ​ന്‍റെ ബെ​നാ​മി​യാ​ണ് സ​തീ​ഷ് കു​മാ​റെ​ന്ന് മൊ​ഴി

google news
ac moidheen
 chungath new advt

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​പി​എം നേ​താ​വും എം​എ​ൽ​എ​യു​മാ​യ എ.​സി. മൊ​യ്തീ​നെ​തി​രെ മൊ​ഴി. കേ​സി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ് കു​മാ​ർ മൊ​യ്തീ​ന്‍റെ ബെ​നാ​മി​യാ​ണെ​ന്നാ​ണ് മൊ​ഴി. പ്ര​ധാ​ന സാ​ക്ഷി ജി​ജോ​ർ ആ​ണ് മൊ​യ്തീ​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൊഴിഭാഗങ്ങൾ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ഇ ഡി കോടതിയിൽ വായിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെതിരെയും, മുൻ ഡി ഐ ജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയാണ് കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിച്ചത്. 


15ാം പ്രതിയായ പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു കൊണ്ട് ഇഡി മൊഴി ഭാഗങ്ങൾ കോടതിയെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. നേതാക്കളുടെ ബിനാമിയായി സതീഷ് പ്രവർത്തിച്ചെന്നാണ് മൊഴി. 100 രൂപക്ക് 10 രൂപ പലിശ എന്ന രീതിയിലാണ് പണം പലിശയ്ക്ക് കൊടുത്തിരുന്നത്. ഇ​തി​ന്‍റെ ലാ​ഭം മൊ​യ്തീ​നും ക​ണ്ണ​നും ന​ൽ​കി​യി​രു​ന്നു.
 
അ​തേ​സ​മ​യം ജാ​മ്യ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യി വാ​ദം കേ​ട്ട ശേ​ഷം കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു