ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമം തുടരുന്നു

fire, crime
 

ബ്രഹ്മപുരത്ത് നിന്നുള്ള മാലിന്യ പുകയ്ക് നേരിയ ആശ്വാസം. നഗരമേഖലകളിൽ പുക കുറഞ്ഞു. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ പുക കുറഞ്ഞു. ഇന്നലെ രാത്രി മേഖലകൾ പുകയിൽ മൂടിയിരുന്നു. ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

നഗരവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡിന് ശേഷം പല വിധ ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർ പ്രതിസന്ധി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.