തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ഇതുവരെ എട്ട് മരണമുണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി. രണ്ട് വീടുകൾ പൂർണമായും 135 വീടുകൾ ഭാഗികമായും തകർന്നുവെന്നും അധികൃതർ വ്യക്തമാക്കി. 48 ക്യാമ്പുകളിലായുള്ളത് 886 പേരാണുള്ളത്. പത്തനംതിട്ടയിൽ 23ഉം കോട്ടയത്ത് 15ഉം ക്യാമ്പുകളുണ്ട്. തൃശൂരിൽ ആകെ മൂന്നു ക്യാമ്പുകളാണുള്ളത്. 15 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ജില്ലയിൽ മൂന്നു വീടുകൾ മുഴുവനായും 51 ഭാഗികമായും തകർന്നു.
ഇന്ന് രാത്രി സംസ്ഥാനത്തെ 14 ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതിനിടെ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് 64 ദുരിതാശ്വാസ ക്യാന്പുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ജൂലൈ ഏഴിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും എട്ടിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, മോട്ടോർ ശിക്കാരകൾ, സ്പീഡ് ബോട്ടുകൾ, കയാക്കിംഗ് ബോട്ടുകൾ എന്നിവയുടെ സർവീസ് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം