പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്; ഒടുവില്‍ ഡിഎന്‍എ ഫലം നെഗറ്റീവ്; ശ്രീനാഥിന് ജാമ്യം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്; ഒടുവില്‍ ഡിഎന്‍എ ഫലം നെഗറ്റീവ്; ശ്രീനാഥിന് ജാമ്യം
 

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ജയിലിലായ പതിനെട്ടുകാരന് ജാമ്യം നല്‍കി പോക്സോ കോടതി. ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന മലപ്പുറം തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി ശ്രീനാഥിന് ജാമ്യം ലഭിച്ചത്.

പീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്‌സോ കേസില്‍ റിമാന്റിലായത്. ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് ശ്രീനാഥിന് സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചത്. പോക്‌സോ കൂടാതെ ഐപിസിയിലെ നിരവധി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിരുന്നു. 

സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും യഥാര്‍ത്ഥ പ്രതിയെ ഉടന്‍ കണ്ടെത്തണമെന്നുമാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. 

കേസില്‍ വിശദമായ പുനരന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. താനും പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. തെറ്റുചെയ്യാത്തതിനാല്‍ തനിക്ക് പേടിയില്ലെന്നും ശ്രീനാഥ് പ്രതികരിച്ചു.