ആറന്മുളയിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച; സി.പി.ഐ.എം

c

ആറന്മുളയിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്. 267 പാർട്ടിയംഗങ്ങൾ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടു നിന്നെന്ന് സി.പി.ഐ.എം റിപ്പോർട്ട്.തുടര്‍ഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ നല്‍കരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയതായും പറയുന്നു.

ഇരവിപേരൂർ കോഴഞ്ചേരി പന്തളം പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടങ്ങളിലായാണ് 267 പാർട്ടി കേഡര്‍മാര്‍ വിട്ടുനിന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പുറമെ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയധികം പാർട്ടി അംഗങ്ങൾ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പദ്മകുമാറിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവലോകനം നടത്തിയത്.  റിപ്പോർട്ടിൽ പരാമർശിക്കുന്നവർക്ക് ബ്രാഞ്ച് കമ്മിറ്റികൾ യാതൊരു ആവശ്യങ്ങൾക്കും കത്ത് നൽകരുതെന്നും നിർദേശം നൽകി. 267 പാർട്ടി കേഡർമാർ വിട്ടുനിൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കാനാണ് പാർട്ടി തീരുമാനം.