ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില് ഇനി ഓൺലൈൻ വഴി മാത്രം

logo

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില് ഓൺലൈൻ വഴി മാത്രം അടയ്ക്കാവുന്ന വിധത്തിലേക്ക് മാറാൻ വൈദ്യുതി ബോർഡ്. 1000  രൂപയ്ക്ക് മുകളിൽ ഉള്ള ബില് ഓൺലൈൻ വഴി അടക്കുന്ന സംവിധാനം കർശനമായി നടപ്പാക്കാൻ വൈദ്യുതി ബോർഡ് യോഗം തീരുമാനിച്ചു.

ആദ്യ ഒന്ന് രണ്ടു തവണ അടക്കാൻ അനുവദിക്കും. എന്നാൽ തീരുമാനം പൂർണമായി നടപ്പാക്കാൻ ആയിരത്തിന് മുകളിൽ ഉള്ള തുക കാശ് കൗണ്ടറിൽ സ്വീകരിക്കാൻ കഴിയാത്ത വിധം സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനാണ് തീരുമാനം.

ഇതിലൂടെ ഗാർഹിക ഉപഭോക്താക്കളിൽ ഒരു വലിയ വിഭാഗം ഓഫീസിലേക്ക് എത്തുന്നത് തടയാൻ കഴിയും. ബോർഡിലെ കാഷ്യർമാരെ  ഇതിന് അനുസരിച്ച് വിന്യസിക്കും. പുതിയ തീരുമാനത്തിലൂടെ രണ്ടായിരം വരുന്ന  കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാം.